Posts

എന്റെ കാതുകൾ തരാം

Image
ഒറ്റയ്ക്കാണെന്ന്  തോന്നിയാൽ  അത്രമേൽ സങ്കടം  വരുമ്പോൾ   മിണ്ടാൻ നാവുകൾക്കു കഴിയുമെങ്കിൽ   കേൾക്കാൻ എന്റെ കാതുകൾ  തരാം . -വിശാൽ ബിജി                                     

KIDANGAMPARAMBU SREEBHUVANESWARY TEMPLE

Image
KIDANGAMPARAMBU SREEBHUVANESWARY TEMPLE   is one of the ancient and primordial shrines in Kerala. The presence of the mighty goddess Sree Bhuvaneeswari Devi makes the temple prominent radiant and lustrous. Thousands of devotees get relieved from their troubles and mess here. The temple has a majestic Rajagopuram or Vimanam which is not found anywhere in Kerala other than Sree Padmanabha Swamy Temple in Thiruvanandapuram .Here Devi lends her hand to all devotees irrespective of their cast gender and nationality. She is also well-known as bhaktadaasi which means the maid of devotees. Marthanda Varma the mighty king of Venadu assaulted Chempakassery and marched to invade Cochi. On this course the troop camped near a trench at the northern end of Chempakassery. There, was a wood with thorny hedges and the armed forces used this area as their lavatory.But eventually some members of the militia affected smallpox and the soothsayers supposed that the troops contaminated a holy temple bur...

പാലപ്പൂ

കാലം ശിശിരം എന്നറിയാതെ പാലപ്പൂ പൂക്കുന്നതും കാത്ത് ഞാൻ മുറ്റത്തെ പാലമരത്തിൻ കീഴിൽ ഏറെ നേരം കാത്ത് നിന്നു.. പാലപ്പൂവിൻ ഉന്മാദമറിയാൻ നേരം ഏറെ ഇരുട്ടിയിട്ടും ഞാൻ കാത്ത് നിന്നു... അതുവഴി വന്ന ഒരു മിന്നാമിനുങ്ങിൻ കൂട്ടം എനിക്ക് കൂട്ടായി അവിടെ ചടഞ്ഞിരിപ്പായി.. കാലം എന്തെന്നറിയാതെ പാലപ്പൂവിൻ വസന്തം കാത്ത് എന്നോടൊപ്പം അവരും.. കാത്ത് കാത്ത് ക്ഷമകെട്ട് മിന്നാമിനുങ്ങുകൾ, പാലമരത്തിൻ ചുറ്റും വട്ടം ഇട്ടു പറന്നു.. കൊമ്പിലിരുന്ന മൂങ്ങ മൂളിയതുകൊണ്ടാണോ, അതോ കൊഴിഞ്ഞു വീണ ഇലകൾ കണ്ടിട്ടാണോ എന്നറിയില്ല വട്ടം ഇട്ടു പറന്നവർ പെട്ടെന്ന് എന്നെ തനിച്ചാക്കി എങ്ങോ പറന്നു പോയ്.. അരവട്ടം തികയ്ക്കാത്ത ചന്ദ്രന് ചുറ്റും ചിതറി കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി കുറച്ചു നേരം ഞാൻ ഇരുന്നു..  ഇതിനിടയിൽ എപ്പോഴൊ പാലമരത്തിൻ എത്താ കൊമ്പത്തെ അവസാനത്തെ ഇലയും കൊഴിഞ്ഞു വീണു.. അതോടുകൂടി കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.. കാത്തിരിപ്പിന്റെ നൊമ്പരം മഴയായി പെയ്തിറങ്ങുമ്പോൾ, മഴയുടെ നനവിൽ തളിരിട്ടു പാലപ്പൂവിൻ മൊട്ടുകൾ.. വസന്തം ഒട്ടും തന്നെ ദൂരെയല്ലാ എന്ന പ്രതീക്ഷയിൽ..വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ഞാൻ എന്റെ കാത്തിരിപ്പ്...